
Vijayaveedhi: ബഹു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെട്ടതും, സംസ്ഥാന-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന PSC പരിശീലനകേന്ദ്രം വിജയവീഥി പദ്ധതിയുടെ അംഗീകൃത പഠനകേന്ദ്രമാണ് കൃപ സ്കൂൾ ഓഫ് കൗൺസിലിങ് & സൈക്കോതെറാപ്പി ഇരിട്ടി സെന്റർ.
നമ്മുടെ പ്രദേശത്തുള്ള അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് മത്സരപരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ പ്രാപ്തമായ പഠന-പരിശീലന പദ്ധതിയാണ് വിജയവീഥിയിലൂടെ നടപ്പിലാക്കുന്നത്. പ്രാഥമിക ഘട്ടമെന്ന നിലയിൽ പത്താം ക്ലാസ്, പ്ലസ് ടു , ബിരുദം എന്നിവ അടിസ്ഥാന യോഗ്യതകളാക്കി കണക്കാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രാഥമിക പരീക്ഷകളുടെ ശാസ്ത്രീയാടിസ്ഥാനമുള്ള പഠന-പരിശീലനങ്ങളാണ് വിജയവീഥി പദ്ധതിയിലൂടെ പ്രാവർത്തികമാക്കുക.
Vijayaveedhi Training Program at Krupa School of Counselling & Psychotherapy Iritty Centre
- Unacademy ട്രെയിനർ ശ്രീ. ടി. ടി. ഹിരോഷിന്റെ നേതൃത്വത്തിലുള്ള ട്രെയിനർമാർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
- ആറുമാസക്കാലം ദൈർഘ്യമുള്ള പരിശീലന പദ്ധതി ഏവർക്കും താങ്ങാവുന്ന തരത്തിലുള്ള ഫീസ് ഘടനയോടെ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
- പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പഠിതാക്കൾക്ക് പരിശീലനം തികച്ചും സൗജന്യമാണ്.
- പ്രവേശനം നേടുന്ന മുഴുവൻ പഠിതാക്കൾക്കും പഠനോപാധികൾ, മാതൃകാ പരീക്ഷകൾ നിരന്തരമായി എഴുതി പരിശീലിക്കുവാനുള്ള സൗകര്യം, വിദഗ്ദ്ധ പരിശീലകരാൽ സജ്ജമാക്കിയിട്ടുള്ള വീഡിയോ ക്ലാസുകൾ, മാതൃകാ ചോദ്യപേപ്പറുകൾ എന്നിവ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നു.
മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഏതൊരാൾക്കും വിജയവീഥി പദ്ധതിയിലൂടെ മികച്ച പരിശീലനം സാദ്ധ്യമാക്കാം. മത്സരപരീക്ഷാ രംഗത്ത് നഗര-ഗ്രാമങ്ങൾ തമ്മിലും, ഉദ്യോഗാർത്ഥികളുടെ സാമ്പത്തിക നിലകൾ തമ്മിലും നിലനിൽക്കുന്ന വിടവ് പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ തലത്തിൽ നടപ്പാക്കുന്ന ജനകീയ പദ്ധതിയായ വിജയവീഥിയുടെ ഗുണഭോക്താക്കളാവുന്നതിലൂടെ സർക്കാർ ജോലി എന്ന സ്വപ്നം ആർക്കും സാക്ഷാത്കരിക്കാൻ സാധിക്കും.